രാജ്യത്ത് ഏകീകൃത വിവാഹ പ്രായം. വ്യക്തി നിയമങ്ങൾ പരിഗണിക്കാതെ ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്. മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസിന് മുകളിൽ പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് പറഞാണു സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഇതുസംബന്ധിച്ച് രാജസ്ഥാൻ അടക്കം വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റി ഒരുമിച്ച് പരിഗണിക്കും.